വട്ടശ്ശേരിൽ കുടുംബയോഗം

മല്ലപ്പള്ളി

vattasserilkudumbayogam

mallappally

ലഘു കുടുംബചരിത്രം

കേരളത്തിലെ ക്രൈസ്തവ സഭയുടെ ഉദയം മുതൽ – എ . ഡി .ഒന്നാം നൂറ്റാണ്ടിൽ മാർത്തോമാ ശ്ലിഹയുമായി ബന്ധപ്പെട്ട ക്രിസ്‌തീയ പാരമ്പര്യത്തിൽ ശ്രദ്ധേയമായ ‘പകലോമറ്റം’ തറവാടിന്‍റെ പിൻമുറക്കാർ കാലക്രമത്തിൽ ‘തെക്കേടമെന്നും’ ‘വടക്കേടമെന്നും’ ഇരു കുടുബങ്ങളായി അതിരമ്പുഴയിൽ താമസം ഉറപ്പിച്ചു.

പിന്നീട് സഹോദര കുടുബങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറ്റ പലായനങ്ങള്‍ നിരവധി നടത്തി. നമ്മുടെ പൂർവ്വപിതാവ് വർഗീസ് ചെങ്ങനാശ്ശേരിരാജാവിന്‍റെ സഹായിയായി കഴിഞ്ഞകാലം. അവിടെനിന്നു ഇടപ്പള്ളി പ്രഭുവായ പൂവനപണിക്കരുടെ നിർദ്ദേശമനുസരിച്ച്‌ മല്ലപ്പള്ളിയിൽ താമസമുറപ്പിക്കുന്നു.

വർഗീസിന്‍റെ മക്കളായ ‘ഇത്താക്കി’ ന്‍റെയും ‘ഇട്ടിയവിര’ യുടെയും പിന്മുറക്കാരാണ് ഒരുകൊച്ചു ഗ്രമമായിരുന്ന മല്ലപ്പള്ളിയുടെ വികാസപരിണാമങ്ങൾക്കൊപ്പം വളർന്നുപടർന്നു പന്തലിച്ച്‌ ഈ പ്രദേശമാകെ വേരോടിയ നമ്മുടെ പൂർവ്വകുടുംബം.

ക്രിസ്‌തീയ കുടിയേറ്റ ചരിത്രത്തിൽ കേരള സംസ്കാരത്തിന്‍റെ ഗതി വ്യതിയാനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച ഈ മഹാകുടുംബവൃക്ഷത്തിന്‍റെ ബലിഷ്ടമായ ശാഖയാണ് വട്ടശ്ശേരിൽ കുടുംബം. മല്ലപ്പള്ളിയുടെ സിരാകേന്ദ്രത്തിൽ പണിതീർത്ത വട്ടശ്ശേരിൽ തറവാട്ടു വീട്ടിൽനിന്നുയർന്ന്, പ്രാന്തപ്രദേശങ്ങളിലേക്ക് പടർന്നു പന്തലിച്ച കുടുബത്തിന്‍റെ ഈ സംയോഗവേളയിൽ ‘പാവ്വോത്തികുന്നേൽ – പാലയ്ക്കാമണ്ണിൽ’ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന കേന്ദ്രകുടുംബയോഗത്തിന് ഉപോൽബലകമായി വട്ടശ്ശേരിൽ കുടുംബയോഗം പ്രവർത്തിക്കുന്നു.

വട്ടശ്ശേരിൽ കുടുബത്തിൽ പിറന്നുവീണ പ്രകാശബിന്ദു, ധന്യമായജീവിതചര്യകളിലൂടെ വളർന്നു ഭാസുരതേജസ്സായി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായി വാഴ്ത്തപ്പെട്ട പുണ്യവാനായ നമ്മുടെയെല്ലാം പിതാവ് പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍ പ്രണാമം അർപ്പിച്ചു ഈ വെബ്സൈറ്റ് സമർപ്പിക്കുന്നു.

Malankara Metropolitan
1909 - 1912
Metropolitan of the Diocese

St Geevarghese Mar Dionysius Vattasseril

പയ്യമ്പള്ളിൽ, വട്ടശ്ശേരിൽ, പാവ്വോത്തികുന്നേൽ, പാലയ്ക്കാമണ്ണിൽ ശാഖാ കുടുംങ്ങൾ ഉൾപ്പെട്ട

പാവ്വോത്തികുന്നേൽ – പാലയ്ക്കാമണ്ണിൽ

കേന്ദ്ര കുടുംബയോഗ രക്ഷാധികാരി

മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മോറോൻ മോർ ബസേലിയോസ് ക്ലീമിസ് - കാതോലിക്കാ ബാവ.

Close Menu